December 7, 2025

എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ ചാവറ ഫെസ്റ്റ് നടത്തി

Share this News

എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ ചാവറ ഫെസ്റ്റ് നടത്തി

എൽത്തുരുത്ത് സെന്റ് അലോഷ്യസ്
ഹയർസെക്കൻഡറി വിദ്യാലയത്തിൽ ഈ വർഷത്തെ ചാവറ ഫെസ്റ്റ് നടത്തി. വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച സിഎംഐ സഭയുടെ ദേവമാത പ്രവിശ്യയുടെ കീഴിലുള്ള 16 സ്കൂളുകളിലെ 500 പരം വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളികളാണ്. ദേവമാതാ പ്രൊവിൻഷ്യാൽ റവ ഫാദർ ഡേവിസ് പനക്കൽ സീ എം ഐ ഹൈഡ്രജൻ ബലൂൺ പറത്തിക്കൊണ്ട് ചാവറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ റവ. ഫാദർ. ഫ്രാൻസിസ് കുരിശേരി സിഎംഐ അധ്യക്ഷൻ വഹിച്ച സമ്മേളനത്തിൽ ലോക്കൽ മാനേജർ റവ. ഫാദർ. തോമസ് ചക്രമാക്കിൽ സി എം ഐ, റവ. ഫാദർ. പോൾ പള്ളിക്കാട്ടിൽ സി എം ഐ, റവ. ഫാദർ. ബിനോ ബാബു സി എം ഐ, ഹെഡ്മാസ്റ്റർ ജെന്നി വർഗീസ്, ബാബുദാസ് ടി എ എന്നിവർ സന്നിഹിതരായിരുന്നു.
എഴുപതോളം വിദ്യാർഥികൾ വിശുദ്ധ ചാവറ അച്ഛന്റെ വേഷം ധരിച്ച് അണിനിരുന്ന ഘോഷയാത്രയിൽ പരമ്പരാഗത ക്രിസ്തീയ വേഷം ധരിച്ച വിദ്യാർത്ഥികളും ചാവയ്യച്ചന്റെ ജീവചരിത്രം ആവിഷ്കരിച്ച ഡിജിറ്റൽ ഡിസ്പ്ലേയും ചാവറയച്ഛന്റെ 153 ആം ചരമവാർഷിക ത്തോടനുബന്ധിച്ച് 153 വിദ്യാർത്ഥികൾ അണിനിരന്ന മെഗാ മാർഗ്ഗം കളിയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു തുടർന്ന് വിവിധങ്ങളായ സ്റ്റേജുകളിൽ പത്തോളം മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങളും സ്കൂളുകൾക്ക് ഓവറോൾ ട്രോഫിയും നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!