
പ്രവീണക്ക് സഹായഹസ്ഥവുമായി വിലങ്ങന്നൂരിലെ ഓഫ് റോഡ് ബൈക്ക് റേസിംഗ് മത്സരം.
അപൂർവ്വ രോഗബാധിതയായ പ്രവീണക്ക് സഹായഹസ്തമായി ബൈക്കർ ബോയ്സ് വിലങ്ങന്നൂർ ഓഫ് റോഡ് ബൈക്ക് റേസിംഗ് മത്സരം നടത്തി.
ഓഫ് റോഡ് ബൈക്ക് റേസ് മത്സരം പീച്ചി പോലീസ് സ്റ്റേഷൻ എസ് ഐ .എ.ഒ. ഷാജി ഫ്ലാഗ് നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബാബു തോമസ്, അജിത മോഹൻദാസ് തുടങ്ങിയവർ മുഖ്യാഥിധികളായിരുന്നു.
ബൈക്കർ ബോയ്സ് വിലങ്ങന്നൂരിന്റെ നേതൃത്വത്തിൽ 4-ാം തവണയാണ് ബൈക്ക് റേസ് മത്സരം സംഘടിപ്പിക്കുന്നത്. എന്നാൽ ഇത്തവണത്തെ മത്സരം സംഘടിപ്പിച്ചത് ആശാരിക്കാട് സ്വദേശിനിയായ അപൂർവ്വരോഗ ബാധിതയായ പ്രവീണ മുരളീധരന്റെ ചികിത്സക്കായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വാശിയേറിയ മത്സരത്തിൽ
നോവേഴ്സ് റൗണ്ടിൽ ഫസ്റ്റ് അബ്ദുൾ ഹക്കിന് 5000 രൂപയും ട്രോഫിയും , രണ്ടാം സ്ഥാനം അരുണിന് 2500 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം നിധീഷിന് 1000 രൂപയും ട്രോഫിയും കരസ്ഥമാക്കി.
നൊവൈസ് റൗണ്ടിൽ ഗൗതമിന് ഒന്നാം സ്ഥാനവും 5000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം വിഷ്ണു സച്ചിൻ 2500 രൂപയും ട്രോഫിയും , മൂന്നാം സമ്മാനം പ്രിൻസ് 1000 രൂപയും ട്രോഫിയും .
100 CC ഇനത്തിൽ ഒന്നാം സമ്മാനം അരുൺ അപ്പു വിലങ്ങന്നൂർ 2500 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം ഗോപാലൻ 1500 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം വിഷ്ണു 1000 രൂപയും ട്രോഫിയും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ നിർവ്വഹിച്ചു. മത്സരങ്ങൾക്ക് സാബു റെഡീമർ ,ലിജിൻ ജോഷി , പൊതുപ്രവർത്തകരായ കുരിയാക്കോസ് ഫിലിപ്പ്, കൃപ കോട്ടുവാല , ഷാജി പീറ്റർ , ഷിബു പീറ്റർ , അനീഷ് പീച്ചി, എന്നിവർ നേതൃത്വം നൽകി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
