
തോട്ടപ്പടി ദേശീയ പാതയിൽ ഡിവൈഡറിൽ ഇടിച്ച് ടോറസ് ലോറി മറിഞ്ഞു
തോട്ടപ്പടി മേൽപ്പാലത്തിന് മുകളിൽ ഡിവൈഡറിൽ ഇടിച്ച് ടോറസ് ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു .
വടക്കഞ്ചേരിയിൽ നിന്നും മാളയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
ഇന്ന് പുലർച്ചെ അഞ്ചിനാണ് അപകടം.ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയ ശേഷം തൃശൂരിൽ നിന്നുള്ള ഫയർ & റെസ്ക്യൂ ടീം റോഡിൽ പരന്നു കിടന്ന ഡീഡൽ ,ഓയിൽ എന്നിവ കഴുകി അപകട സാധ്യതാ ഇല്ലാതാക്കി.ഹൈവേ പോലീസ് ടീം ,NH അതോറിറ്റി റെസ്ക്യൂ ടീം എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു. ഫയർ റെസ്ക്യൂ ഓഫീസർമാരായ വി എസ് സ്മിനേഷ് കുമാർ, അനിൽജിത്,വിബിൻ ബാബു,സജിൻ ,
ഗ്ലാഡ്സൺ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
