
പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മാടക്കത്തറ, നടത്തറ ഗ്രാമപഞ്ചായത്തുകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടായ 10 ലക്ഷം രൂപ ഉപയോഗിച്ച് വാർഡ് ഒന്നിൽ നിർമ്മാണം പൂർത്തിയാക്കിയ അവണാന്ത്ര റോഡ്, വാർഡ് 12 ൽ 12.50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ശാന്തിനഗർ റോഡ്, എസ് ഡി എഫ് – എം എൽ എ ഫണ്ടായ 10 ലക്ഷം വിനിയോഗിച്ച് വാർഡ് 13 ൽ പൂർത്തിയായ വി കെ ആർ റോഡ്, 12,30,000 രൂപ ഉപയോഗിച്ച്
നിർമ്മാണം പൂർത്തിയാക്കിയ റോസ് വാലി റോഡ് എന്നിവയാണ് മാടക്കത്തറ പഞ്ചായത്തിൽ ഉൾപ്പെടുന്നവ.

For More Details Call : 96 05 50 66 00
WE ARE DEALING 👇
mobile #laptop #Tablet #homeappliances #kitchenappliances #smallappliances
നടത്തറ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന രണ്ട് റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. 230 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൊഴുക്കുള്ളി റോഡും, 90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൊഴുക്കുള്ളി-മൂര്‍ക്കനിക്കര റോഡുമാണ് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.

നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി ആർ രജിത്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ പി ആർ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐസ് ഉമാദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

