മാള മെറ്റ്സ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികളുടെ എൻ. എസ്. എസ്. ക്യാമ്പിന് കള്ളിച്ചിത്ര ട്രൈബൽ കോളനിയിൽ തുടക്കം കുറിച്ചു.
മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. എസ്. എസ്. വോളന്റീർമാർ കള്ളിച്ചിത്ര ട്രൈബൽ കോളനിയിൽ നാല് വർഷത്തിനുശേഷം വീണ്ടും എത്തി. നാലുവർഷത്തിനുള്ളിൽ ഉണ്ടായ മാറ്റങ്ങൾ പഠിക്കുവാനും ഇനിയും സാമൂഹിക മാറ്റങ്ങൾക്കും മാനുഷിക ഉയർച്ചയ്ക്കും. വേണ്ട പ്രവർത്തനങ്ങൾ നടത്തുവാനും ആണ് അവർ വീണ്ടും എത്തിയത്. സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അധ്യക്ഷതവഹിച്ചു. ഊര് മൂപ്പൻ എം കെ ഗോപാലൻ, എം എൻ പുഷ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സദാശിവൻ, പഞ്ചായത്ത് അംഗങ്ങളായ സുഹറ മജീദ്, പുഷ്പാകരൻ, ഇരിങ്ങാലക്കുട മീഡിയേറ്റർ അഡ്വക്കേറ്റ് എം എ ജോയ്, എന്നിവർ സംസാരിച്ചു. സോഷ്യൽ എക്കണോമിക്സ് സർവേ, ലഹരിക്കെതിരെ പ്രചാരണം, ക്യാമ്പ് അംഗങ്ങളും ട്രൈബൽ കുടുംബങ്ങളും തമ്മിൽ സംഗമം, ” ഇന്നത്തെ തലമുറയും ലഹരിയും” എന്ന വിഷയത്തിൽ യൂത്ത് പാർലമെന്റ് ട്രൈബൽസിനുള്ള തൊഴിലവസരങ്ങൾ കുറിച്ച് ബോധവൽക്കരണം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്