
തൃശൂർ പൂങ്കുന്നത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു
തൃശൂർ പൂങ്കുന്നത്ത് ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ച് യുവാവ് മരിച്ചു. മണ്ണുത്തി മുളയം സ്വദേശി തെക്കിനിയത്ത് സനൽ (24) ആണ് മരിച്ചത്. സനലിനൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂങ്കുന്നം പുഴക്കൽ റോഡിനു സമീപത്തായിട്ടാണ് അപകടം. നടന്നത് സനൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ അമല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനൽ മരണപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
