November 22, 2024

മുല്ലപ്പൂ കിലോയ്ക്ക് 2600 രൂപ

Share this News

മുല്ലപ്പൂ കിലോയ്ക്ക് 2600 രൂപ

ഒറ്റ ദിവസംകൊണ്ട് കുട മുല്ലയ്ക്ക് കിലോയ്ക്ക് കൂടിയത് 1000 രൂപ. ക്രിസ്മസും വിവാഹങ്ങൾ കൂടിയതും പൂവിന് ഡിമാൻഡ് കൂട്ടി. അതോടൊപ്പം മഞ്ഞുകാല മായതോടെ ഉത്പാദനം കുറഞ്ഞതും വിലകൂടാൻ കാരണമായി. 2021 ജനുവരി ആദ്യവാരം കിലോയ്ക്ക് 5000 രൂപവരെ എത്തിയിരുന്നു
എന്നാൽ സീസണായ ഏപ്രിൽ, മേയ് , ജൂൺ മാസങ്ങളിൽ 300 രൂപ വരെ താഴ്ന്നിട്ടുമുണ്ട്.
മധുര, ദിണ്ടി ഗൽ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരൂർ മാർക്കറ്റിൽ കുടമുല്ലയ്ക്ക് കിലോയ്ക്ക് 1300 രൂപയും വെള്ളിയാഴ്ച 1600 രൂപയുമായിരുന്നു. ശനിയാഴ്ച കുത്തനെ കൂടി 2600 രൂപയായി. അരിമുല്ലയ്ക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ 800 രൂപയും വെള്ളിയാഴ്ച 1000 രൂപയും ശനിയാഴ്ച 2000 രൂപയുമായി ഉയർന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!