മാള മെറ്റ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ കൃസ്തുമസ് മെഗാ കരോൾ സംഘടിപ്പിച്ചു.
മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ രണ്ടു ദിവസമായി നടന്ന കൃസ്തുമസ് ആഘോഷങ്ങൾ മെഗാ കരോൾ, ഫ്യൂഷൻ മ്യൂസിക് ഫെസ്റ്റ് തുടങ്ങിയവയോടെ സമാപിച്ചു. മാളയിൽ നിന്ന് ആരംഭിച്ച് വലിയപറമ്പിൽ സമാപിച്ച മെഗാ കരോളിൽ ആയിരത്തോളം വിദ്യാർത്ഥി വിദ്യാർത്ഥിനികളും അദ്ധ്യാപകരും അനദ്ധ്യാപകരും സാന്താക്ലോസ് തൊപ്പി അണിഞ്ഞ് പങ്കെടുത്തു. നിരവധി ടാബ്ലോകളും ശിങ്കാരിമേളവും കരോളിന് ആവേശം പകർന്നു. കരോൾ മാർച്ചിന് മാളയിൽ ഫ്ലാഗ് ഓഫ് ചെയ്തത് മാള എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണിയാണ്. അദ്ദേഹവും കരോൾ ജാഥയുടെ ഭാഗമായി. ഈ പ്രാവശ്യം മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്ക് കോളജ്, മെറ്റ്സ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ക്യാമ്പസ്സിൽ കൃസ്തുമസ് ആഘോഷിച്ചത്. ഇന്നലെ ആരംഭിച്ച അഘോഷങ്ങൾ പ്രശസ്ത സിനിമാ താരം ആന്റണി വർഗ്ഗീസ് പെപെ ഉദ്ഘാടനം ചെയ്തു. കൃസ്തുമസ് കാർഡ്, കൃസ്തുമസ് ട്രീ, കൃസ്തുമസ് സ്റ്റാർ തുടങ്ങിയവ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ മെഗാ മാർഗ്ഗംകളിയും കരോൾ ഗാന മത്സരം ഡാൻസ് പ്രോഗ്രാം തുടങ്ങിയവയും ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് ആകർഷകമായ കാഷ് പ്രൈസും ഉണ്ടായിരുന്നു. ഇത്രയും വലിയ കൃസ്തുമസ് ആഘോഷങ്ങൾ വിജയകരമായി സംഘടിപ്പിച്ച ദീപക് വർഗ്ഗീസ്, ദീപക് സേവ്യർ, ജിതിൻ ഏലിയാസ്, സനീഷ് കെ.എം., ദിവ്യ ഇ., വിനോദ് പോൾ തുടങ്ങിയവരെ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി, കോളേജ് അക്കാദമിക്ക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് , മെറ്റ്സ് പോളിടെക്നിക്ക് കോളേജ് ഡീൻ ഏലിയാസ് കെ.വി., കോളേജ് അഡ്മിനിസ്റ്റ്രേറ്റർ നാരായണൻ ടി.ജി തുടങ്ങിയവർ അഭിനന്ദിച്ചു.
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക