കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം -പ്രധാനമന്ത്രി നരേന്ദ്ര മോദി
ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിസ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കടുത്തജാഗ്രത പാലിക്കാനും രോഗത്തെ നേരിടാൻ ആരോഗ്യമേഖല സുസജ്ജമെന്ന് ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.
രോഗത്തെ അലംഭാവത്തോടെ സമീപിക്കരുത്. മുഖാവരണം, കുത്തിവെപ്പ് ഉൾപ്പെടെ കോവിഡ്മാനദണ്ഡങ്ങൾ പാലിക്കണം.
60 വയസ്സ് പിന്നിട്ടവരും ഗുരുതരരോഗബാധിതരും ബൂസ്റ്റർ ഡോസ് വാക്സിനെടുക്കണമെന്നും കോവിഡ് അവലോകനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി.
വിമാനത്താവളങ്ങളിലുൾപ്പെടെ പരിശോധനകൾ ശക്തമാക്കണം. കോവിഡ് സാംപിളുകളെല്ലാം ഇൻസാകോഗിലേക്ക് ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയക്കണം.
ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ആരോഗ്യപ്രവർത്തകരുടെ ലഭ്യത ഉറപ്പാക്കണം.
അവശ്യമരുന്നുകളുടെ ലഭ്യതയും വിലയും പതിവായി നിരീക്ഷിക്കണം. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം, ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, പ്രതിരോധ വാക്സിനേഷന്റെ നിലവിലെ അവസ്ഥ തുടങ്ങിയ വിവരങ്ങൾ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. വ്യാഴാഴ്ച വരെ 158 കേസുകളാണ് പ്രതിദിനം റിപ്പോർ ട്ട് ചെയ്യപ്പെട്ടത്. പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.14 ശതമാനമാണ്