
ദേശീയപാത NH544 ലെ വിള്ളൽ ; അറ്റകുറ്റപ്പണികൾ നടത്തി നിർമ്മാണ കമ്പനി
ദേശീയപാത വഴക്കുംപാറയിൽ മേൽപ്പാതയിൽ ഉണ്ടായ വിള്ളൽ ടാർ മിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി അടക്കുകയാണ് നിർമ്മാണ കമ്പനി. ഇതിനായി നിലവിൽ വിള്ളൽ ഉണ്ടായിരുന്ന ഭാഗം ഉളി ഉപയോഗിച്ച് വലുതാക്കി അതിലേക്ക് പ്ലാസ്റ്റിക് ബോട്ടിൽ വഴി ടാർമിശ്രിതം നിറയ്ക്കുകയും അതിനുശേഷം മണൽ പൊടി അതിനു മുകളിലൂടെ വിതറുകയാണ് ചെയ്യുകയെന്നത്. വിള്ളൽ ഉണ്ടായ ഭാഗത്തുനിന്നും പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുള്ളതായും നിർമ്മാണ തൊഴിലാളികൾ പറഞ്ഞു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്.ഇത്തരത്തിൽ താൽക്കാലിക അറ്റകുറ്റ പണികൾ നടത്തുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നതതല ഉദ്യോഗസ്ഥർ സന്ദർശിച്ചു. പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതുമാണ്. വഴുക്കുംപാറയിൽ റോഡിലുണ്ടായ വിള്ളലിന് ശാസ്ത്രീയ പരിഹാരം കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് കരാർ കമ്പനി താൽക്കാലികമായി ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ചെയ്ഞ്ച് ഓഫ് സ് കോപ്പിൽ പെടുത്തി പ്രദേശത്ത് റീ ടൈനിങ്ങ് വാൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതുവരെ റോഡിനെ ബലപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ നിർമ്മാണത്തിന്റെ ലക്ഷ്യം.
റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാർശ്വഭിത്തി നിർമാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിന് തുടർന്നായിരുന്നു മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തത്.
ജില്ലാ കലക്ടർ ഹരിത വി കുമാർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, എൻഎച്ച്എഐ പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധു, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനീയർ (റോഡ്‌സ്) എസ് ഹരീഷ്, അസി. എക്‌സി. എൻജിനീയർ (പാലം) നിമേഷ് പുഷ്പൻ, എൻഎച്ച്എഐ സൈറ്റ് എൻജിനിയർ അശ്വിൻ പി വിജയൻ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു മന്ത്രി നിർദ്ദേശം നൽകിയത്
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u


