March 14, 2026

ക്ഷീരമേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം ; മന്ത്രി കെ രാധാകൃഷ്ണൻ

Share this News

ക്ഷീരമേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം ; മന്ത്രി കെ രാധാകൃഷ്ണൻ



ക്ഷീരമേഖല മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്നതിന് പ്രാധാന്യം നൽകണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തദ്ദേശസ്ഥാപനങ്ങളും ക്ഷീര കർഷക സംഘങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ടായി നേതൃത്വം നൽകണമെന്നും മന്ത്രി വ്യക്തമാക്കി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക്‌ തല ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് ക്ഷീര മേഖലയിൽ പിടിച്ചു നിൽക്കാനും അവർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനുമുള്ള ഇടപെടൽ ഇനിയും ഉണ്ടാകണം. ചർച്ചകൾക്കും സെമിനാറുകൾക്കുമപ്പുറം ഇതിന് വേണ്ടി പ്രായോഗികമായി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ആലോചിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മേഖലയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്കിലെ മികച്ച ക്ഷീര കർഷകനായ ഗോപാലകൃഷ്ണൻ എൻ ജി, മുതിർന്ന ക്ഷീര കർഷകനായ ശങ്കരൻകുട്ടി നായർ, ഏറ്റവും കൂടുതൽ പാൽ അളന്ന മുള്ളൂർക്കര ക്ഷീര സംഘം എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

ക്ഷീരവികസന സെമിനാർ, ഡയറി എക്സിബിഷൻ, ഫോഡർ എക്സിബിഷൻ, ഡയറി ക്വിസ്, പൊതുസമ്മേളനം, ക്ഷീരകർഷകരെയും സംഘങ്ങളെയും ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു. തൃശൂർ ആര്യ ഐ കെയർ, സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

കരുമത്ര ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെവി നഫീസ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുനിൽ കുമാർ, എസ് ബസന്ത് ലാൽ, പി പി സുനിത, ഗിരിജ മേലേടത്ത്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സി വി സുനിൽ കുമാർ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ സിനിജ ഉണ്ണികൃഷ്ണൻ, ഇ ആർ സി എം പി യു ചെയർമാൻ എം ടി ജയൻ, വടക്കാഞ്ചേരി ക്ഷീര വികസന ഓഫീസർ നന്ദിനി ടി, കരുമത്ര ക്ഷീരസംഘം പ്രസിഡന്റ്‌ ടി പി ശശിധരൻ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!