
മണ്ണൂത്തി കാർഷിക സർവകലാശാലാ ഗ്രൗണ്ടിൽ നടന്നുവരുന്ന ഡോഗ് ഷോയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന 4 വാഹനങ്ങളുടെ മുകളിൽ സമീപത്തെ വലിയ മരം കടപുഴകി വീണ് 4 പേർക്ക് പരിക്കേറ്റു. ഒരു വാഹനം പൂർണ്ണമായും 3 വാഹനങ്ങൾ ഭാഗികമായും തകർന്നു. തെക്കുംക്കര സ്വദേശി രാമചന്ദ്രൻ, പുത്തൂർ സ്വദേശി രവീന്ദ്രൻ , ആനപ്പാറ സ്വദേശികളായ നല്ലവീരൻ , ഉദ്ദണ്ഡൻ എന്നിവർക്കാണ് പരുക്ക് പറ്റിയത് .ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശരത് ചന്ദ്ര ബാബുവിന്റെ നേതൃത്വത്തിൽ തൃശ്ശൂർ അഗ്നിരക്ഷാ സേന ഉടൻ സംഭവസ്ഥലത്ത് എത്തുകയും 2 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ കടപുഴകിയ മരം മുറിച്ചുമാറ്റുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

