March 14, 2026

ഗുരുവായൂരിൽ ശുദ്ധികലശാഭിഷേകം

Share this News

ഗുരുവായൂരിൽ ശുദ്ധികലശാഭിഷേകം

ഗുരുവായൂർ ബിംബശുദ്ധികലശങ്ങൾ ചൊവ്വാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. രാവിലെ നാല് ശുദ്ധികലശങ്ങൾ ആടിയ ശേഷം ഋഗ്വേദമന്ത്രംകൊണ്ട് ധാരയും നടത്തി. പഞ്ചഗവ്യവും പഞ്ചതത്ത്വങ്ങളാൽ പൂജിച്ച അഞ്ച് കലശങ്ങളും ഉച്ചപൂജയ്ക്ക് 25 കലശങ്ങളും അഭി ഷേകം ചെയ്തു. തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് ചടങ്ങുൾ നിർവ്വഹിച്ചു.

ഉച്ചപൂജയ്ക്ക് വാമനമൂർത്തിയുടെ രൂപത്തിലായിരുന്നു കളഭചാർത്ത് മേൽശാന്തി കിരൺ ആനന്ദ് നമ്പൂതിരിയാണ് വാമനമൂർത്തിയായി ഗുരുവായൂരപ്പനെ കളഭത്തിൽ അലങ്കരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നിനുള്ള നിർമാല്യദർശനം വരെ ഈ രൂപത്തിലാണ് ഗുരുവായൂരപ്പൻ. കലശാഭിഷേകച്ചടങ്ങിന്റെ സമാപനമായ ശ്രീഭൂതബലി വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടന്നു. മണ്ഡലസമാപന ദിനമായ 27-ന് ഗുരുവായൂരപ്പന് പ്രത്യേകം തയ്യാറാക്കുന്ന കളഭം അഭിഷേകം ചെയ്യും.കോഴിക്കോട് സാമൂതിരി രാജയുടെ വകയാണ് കളഭാട്ടം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇


https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!