March 14, 2026

AIYF മാടക്കത്തറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങ് സാന്ത്വനം പദ്ധതി ജില്ലാസെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു

Share this News

AlYF മാടക്കത്തറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങ് സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം താണിക്കുടത്ത് വച്ച് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
AIYF തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം സൂര്യ രജീഷ് അദ്ധ്യക്ഷത വഹിച്ചു.താണിക്കുടത്ത് പ്രവർത്തിക്കുന്ന വേദ ആയുർവേദ ക്ലിനിക് നൽകിയ 12000 രൂപ വിലവരുന്ന നൂതന രീതിയിലുള്ള വിഗ്ഗുക്കളാണ് ക്യാൻസർ രോഗം മൂലം ബുദ്ധിമുട്ടുന്ന രോഗിക്കൾക്കായ് AIYF മാടക്കത്തറ മേഖല കമ്മറ്റിയുടെ നേത്യത്വത്തിൽ നൽക്കുന്നത് .

പഞ്ചായത്തിലുടനീളം
വളരെ മാതൃക പ്രവർത്തനങ്ങളാണ് മാടക്കത്തറ AIYF മേഖല കമ്മറ്റി ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി അഭിപ്രായപ്പെട്ടു
സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി മാർട്ടിൻനാഥൻ, എഐവൈഎഫ്
മാടക്കത്തറ മേഖല സെക്രട്ടറി സേതു താണിക്കുടം, വേദ ആയുർവേദ ക്ലിനിക് ഉടമ ജിൻന്റൊ കുര്യൻ തുടങ്ങിയവർ സംസാരിച്ചു . അഞ്ജു, വിനു ,രാഹുൽ തുടങ്ങി നിരവധി നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇


https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!