കേരളത്തിനായി സുവർണ്ണ ചരിത്രം രചിച്ച് തൃശ്ശൂരിൽ നിന്നും അശ്വതിയും അർജ്ജുനും
ഗുജറാത്തിൽ നടന്ന 36-മത് നാഷണൽ ഗെയിംസിൽ 15 അംഗ ജൂഡോ ടീമാണ് കേരളത്തിനായി ഇറങ്ങിയത് .ചരിത്രത്തിൽ ആദ്യമായിട്ടാണ് ജൂഡോയിൽ കേരളത്തിന് സ്വർണ്ണ നേട്ടം സ്വന്തമാക്കിയത്. തൃശ്ശൂരിൽ നിന്ന് പട്ടിക്കാട് സ്വദേശിനിയാണ് അശ്വതി ചെമ്പൂക്കാവ് ഇറിഗേഷൻ ഓഫീസിലെ എൽ.ഡി. ക്ലർക്കു കൂടിയാണ് അശ്വതി ഇതിലോടകം 40 ദേശീയ മെഡലുകൾ സ്വന്തമാക്കി. അർജ്ജുൻ 2 ദേശീയ മെഡലുകൾ നേടിയിട്ടുണ്ട്. കേരള വർമ്മ കോളേജിലെ അവസാന ഡിഗ്രി വിദ്യാർത്ഥിയാണ് കൂടിയാണ് അർജ്ജുൻ. ഇരുവരും വർഷങ്ങളായി സായിയുടെയും , ശിവാനന്ദ്, ശാശ്വത്, സത്യപ്രകാശ് എന്നിവരുടെ പരിശീലനത്തിലാണ് ഏതൊരു കായിക താരങ്ങളെ പോലെ ഇവരുടെയും സ്വപ്നം മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് റെയിൽവേ സ്റ്റേഷനിലെത്തിയ ടീമംഗങ്ങളെ കേരള ജൂഡോ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗസിലിന്റെയും ആഭിമുഖ്യത്തിൽ സ്ഥീകരിച്ചു.