ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പുനരർപ്പണ ദിനം ആയി ആചരിച്ചു.ഇന്ദിരാഗാന്ധിയുടെ 38-ാം മത് രക്തസാക്ഷിത്വ ദിനം പീച്ചീ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെന്ററിലെ ഇന്ദിരഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പീച്ചീ മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അനുസ്മരണ ചടങ്ങ് ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിലവിളക്ക് തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
അതിനുശേഷം പതിവിന് വിപരീതമായി കോൺഗ്രസിന്റെ അടിത്തട്ടിലെ പ്രവർത്തകർ നിലവിളക്കിൽ തിരികൊളുത്തി. തുടർന്ന് ഇന്ദിരാ ഗാന്ധിയുടെ പ്രതിമയുടെ കാൽ പാദത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. ചരിത്രത്തിന് മേൽ എത്രയൊക്കെ കണ്ണടച്ചാലും മറയാത്ത യാഥാർഥ്യത്തിന്റെ ചിത്രങ്ങൾ ആണ് ഇന്ദിരയുടെ കാലഘട്ടമെന്നും, ഇന്ന് രാജ്യത്ത് വില വർദ്ധനവും, തൊഴിലില്ലായ്മയും മൂലം ജനങ്ങൾ ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമായി മാറിയെന്നും കെ സി അഭിലാഷ് പറഞ്ഞു.ഇന്ദിരാഗാന്ധി വളർത്തിയെടുത്ത സുവർണ്ണ ഭാരതം പടുകുഴിയിലേക്ക് കൂപ്പ് കുത്തുന്ന കാഴ്ചയാണ് നരേന്ദ്രമോദി ഭരണകാലത്ത് കാണാൻ സാധിക്കുന്നത് കെ.സി അഭിലാഷ് കുറ്റപ്പെടുത്തി. മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് എം കെ ശിവരാമൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിന്ദു ബിജു, വിനോദ് തേനം പറമ്പിൽ, സജി താന്നിക്കൽ, പഞ്ചായത്ത് അംഗം ഷൈജു കുര്യൻ, റോയ് തോമസ്, ബി എസ് എഡിസൺ, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.