കേരള ഫയർ സർവീസ് അസോസിയേഷന്റെ തൃശൂർ യുണിറ്റ് സമ്മേളനം നടത്തി. യോഗത്തിൽ ലോക്കൽ കൺവീനർ ജോതികുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി മെമ്പർ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. KFSA സംസ്ഥാന ജനറൽ സെക്രട്ടറി എ.ഷജിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാലക്കാട് മേഖല സെക്രട്ടറി ഷാജി, വൈസ് പ്രസിഡന്റ് സൂരജ്, ജോയിന്റ് സെക്രട്ടറി ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തൃശ്ശൂർ അഗ്നിരക്ഷാ നിലയത്തിന്റെ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആധുനികരീതിയിലുള്ള ജില്ലാ ഫയർ ഓഫീസ് മന്ദിരം നിർമ്മിക്കണം എന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. എല്ലാ അഗ്നിരക്ഷ നിലയങ്ങളിലും രണ്ടു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മാരുടെ തസ്തിക സൃഷ്ടിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ 23-24 വർഷതേക്കുള്ള യുണിറ്റ് ഭാരഹികളായി ലോക്കൽ കൺവീനർ ആയി ശ്യാം എം ജി യെയും ഖജാൻജി ആയി ജിമോദ് വി, വി യും, പാലക്കാട് മേഖല കമ്മിറ്റി പ്രതിനിധികൾ ആയി ജോതികുമാർ, ജയരാജ് എം, പ്രകാശൻ. കെയെയും തിരഞ്ഞെടുത്തു.