വൈസ് മെൻ ഇന്റർനാഷനൽ എൽമർ ക്രോ മെമ്മോറിയൽ അവാർഡ് അനിത ബെന്നിക്ക് ലഭിച്ചു
വൈസ് മെൻ ഇന്റർനാഷനൽ ക്ലബിന്റെ നൂറാം വർഷത്തിൽ വെസ്റ്റ് ഇൻഡ്യ റീജിയണിൽ ഏഴാമത്തെ ഡിസ്ട്രിക്ട് ആയി 12 ക്ലബുകൾ ചേർത്ത് തൃശൂർ ഡിസ്ട്രിക്റ്റ് രൂപികരിക്കുകയും അതിന്റെ പ്രഥമ ഡിസ്ട്രിക്ട് ഗവർണറായി വൈസ് വുമൺ അനിത ബെന്നി ചാർജ്ജ് എടുക്കുകയും ചെയ്തിരുന്നു. വളരെ പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ കഴിഞ്ഞ ഒരു വർഷത്തിൽ ഈ 12 ക്ലബുകളുടെ സഹകരണത്തോടെ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചു. അതിൽ എടുത്തു പറയേണ്ട ഒന്നാണ് പീച്ചിയിലുള്ള ജോണിക്കും കുടുംബത്തിനും പണി കഴിപ്പിച്ച് നൽകിയ വീട്. 12 ക്ലബുകളുടെ സ്ഥാനത്ത് പുതിയതായി 10 ക്ലബുകൾ വിവധ പ്രദേശങ്ങളിൽ രൂപികരിക്കുകയും , 12 ക്ലബും 196 അംഗങ്ങളും മാത്രമായിരുന്നു. ഇപ്പോൾ 22 ക്ലബും 437 അംഗങ്ങളുമായി തൃശ്ശൂർ ഡിസ്ട്രിക്ടിനെ മുൻ നിരയിൽ എത്തിക്കാൻ അനിത ബെന്നിക്കും അവരുടെ ടീം അംഗങ്ങൾക്കും കഴിഞ്ഞു.
എൽമർ ക്രോ മെമ്മോറിയൽ അവാർഡ് എല്ലാ വർഷവും ലോകമെമ്പാടുമുള്ള മികച്ച പ്രവർത്തനം കാഴ്ച വക്കുന്ന ഡിസ്ട്രിക്ട് ഗവർണർമാർക്ക് നൽകുന്നതാണ് 1938-ൽ സ്ഥാപിതമായ ഇത് അദ്ദേഹത്തിന്റെ സ്മരണയെയും സംഘടനയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തെയും ബഹുമാനിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ മാർസിയയുടെ സമ്മാനമായിരുന്നു. വൈസ് മെൻ ഇന്റർനാഷണലിൽ നിന്നും ലഭിക്കുന്ന ഈ അവാർഡ് വൈസ് വുമൺ അനിത ബെന്നിയെയും തേടി എത്തി സത്യസന്ധത, കഠിനാദ്ധ്വാനം, പ്രസ്ഥാനത്തോടുള്ള അർപ്പണബോധം ഇവയെല്ലാം വൈസ് മെൻ പ്രസ്ഥാനത്തിന്റെ വളർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ ഒരു സ്ത്രീ എന്ന നിലയിലും അവർക്ക് സാധിച്ചു എന്നതിനുള്ള ഉപഹാരമാണ് ഈ അവാർഡ്. ഡിസ്ട്രിക്റ്റ് സെക്രട്ടറി എൽദോ യോഹന്നാൻ, ട്രഷറർ വിനോദ് എം സി, കോ- ഓർഡിനേറ്റർ ബെന്നി വടക്കൻ എന്നിവരരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കൂടിയാണിത്
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക