November 22, 2024

സ്പെഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി

Share this News

സ്പെഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി

അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് ഓൺലൈൻ ആയി അപേക്ഷിച്ച ഉടനെ ഓട്ടോമാറ്റിക് ആയി അപ്രൂവ് ആവുകയും പ്രിൻ്റ് ലഭിക്കുകയും ചെയ്യും.

ഇതിനായി
1.പരിവാഹൻ സൈറ്റിൽ Vehicle related സർവീസ് സെലക്റ്റ് ചെയ്യുക

2. Kerala select ചെയ്യുക

3. വാഹന നമ്പർ രേഖപ്പെടുത്തി മുന്നോട്ട് പോവുക.

4. തുടർന്നു വരുന്ന വിൻഡോയിൽ other service-ൽ Online permit സെലക്റ്റ് ചെയ്യുക.

5. വാഹന റെജി.നമ്പർ , ചേസിസ് നമ്പറിലെ അവസാന അഞ്ച് അക്കങ്ങൾ എന്നിവ എൻ്റർ ചെയ്ത് മൊബൈൽ നമ്പർ എന്നത് സെലക്ട് ചെയ്യുക.

6.ഒ.ടി.പി ജെനറേറ്റ് ചെയ്ത് മൊബൈലിൽ ലഭിച്ച ഒ ടി പി രേഖപ്പെടുത്തി മുന്നോട്ട് നീങ്ങുക

7. ഇനി തുറന്നു വരുന്ന വിൻഡോയിൽ Special permit സെലക്റ്റ് ചെയ്യുക.

8. തുടർന്ന് Fill Special Prmit details click ചെയ്ത് ആവശ്യമായ വിവരങ്ങൾ – തീയതി, എത്ര ദിവസത്തേക്കാണ് പെർമിറ്റ് ആവശ്യമുള്ളത്, യാത്രയുടെ ഉദ്ദേശം ,റൂട്ട് ,യാത്രക്കാരുടെ വിവരങ്ങൾ തുടങ്ങിയവ നൽകുക.

9. വെരിഫൈ ചെയ്തതിനു ശേഷം ഫീസ് അടക്കുക .

10. പെയ്മെൻ്റ് കംപ്ലീറ്റ് ആയാൽ റെസീപ്റ്റ് പ്രിൻറ്റ് എടുക്കാവുന്നതാണ്.തുടർന്ന് പ്രിൻ്റ് Documents നിന്ന് Permit ഉം യാത്രക്കാരുടെ ലിസ്റ്റും പ്രിൻ്റ് എടുക്കാവുന്നതാണ്. ഈ സൗകര്യം എല്ലാ ടാക്സി ഡ്രൈവർമാരും പ്രയോജനപ്പെടുത്തുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!