November 22, 2024

നടത്തറ പഞ്ചായത്ത് പൊതുകുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Share this News

നടത്തറ പഞ്ചായത്ത് പൊതുകുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

നടത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിച്ചു. പൂച്ചട്ടി, മുരിയൻകുന്ന് പാറകുളത്തിൽ മത്സ്യ വിത്തിറക്കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഉൾനാടൻ ശുദ്ധജല മത്സ്യങ്ങളുടെ ഉൽപാദന വർദ്ധനവ് ലക്ഷ്യമാക്കി പൊതുകുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.

ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 7 പൊതുകുളങ്ങളിലായി 1400 ( ഗ്രാസ്സ് കാർപ്പ് , സിൽവർ കാർപ്പ് ) മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ആർ രജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സീതാലക്ഷ്മി എൻ, അഭിലാഷ് പി കെ, ജിയ ഗിഫ്റ്റൻ, ഭരണസമിതി അംഗങ്ങളായ ബിന്ദു കാട്ടുങ്ങൽ, പീച്ചി മത്സ്യഭവൻ ഓഫീസർ ജോയ്നി ജേക്കബ്ബ്, ഫിഷറീസ് കോ-ഓർഡിനേറ്റർ ആര്യബാബു, ഫിഷറീസ് പ്രമോട്ടർ പ്രദീപ് എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!