November 22, 2024

കേരളത്തിലെ മികച്ച പൾമണോളജിസ്റ്റിനുള്ള അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പുരസ്‌കാരം തൃശ്ശൂർ സ്വദേശി ഡോ.ടിങ്കു ജോസഫിന് പി.ബാലചന്ദ്രൻ എംഎൽഎ സമ്മാനിച്ചു.

Share this News

അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ അവാർഡ് ഡോ.ടിങ്കു ജോസഫിന് സമ്മാനിച്ചു

കേരളത്തിലെ മികച്ച പൾമണോളജിസ്റ്റിനുള്ള അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ 2020 ലെ പുരസ്‌കാരം ഡോ. ടിങ്കു ജോസഫ് ഏറ്റുവാങ്ങി. തൃശൂരിൽ നടന്ന ശ്വാസകോശരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിൽ (പൾമോകോൺ 2021) വച്ചാണ് പി.ബാലചന്ദ്രൻ എംഎൽഎ പുരസ്‌കാരം സമ്മാനിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു. റിജിഡ് ബ്രോങ്കോസ്‌കോപ്പി ഉപയോഗിച്ച് മുതിർന്നവർക്കും കുട്ടികൾക്കും സങ്കീർണ്ണമായ ശ്വാസകോശ ശസ്ത്രക്രിയകൾ നടത്തുന്നതിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം. കൊച്ചി അമൃത ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാഗത്തിൽ ഇന്റർവെൻഷണൽ പൾമണോളജി മേധാവിയാണ് ഡോ.ടിങ്കു ജോസഫ്.

കോവിഡ് ബാധ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പുസ്തകം ഡോ. ടിങ്കുവിന്റേതാണ്. 2020 മാർച്ചിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടുകയും പിന്നീടിത് 14 വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുമുണ്ടായി. ലോകത്തെ ഏറ്റവും മികച്ച നൂതന ബ്രോങ്കോസ്‌കോപ്പിക് സർജറിക്കുള്ള വേൾഡ് അസോസിയേഷൻ ഓഫ് ബ്രോങ്കോളജി & ഇന്റർവെൻഷണൽ പൾമണോളജി അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും ഡോ. ടിങ്കു ജോസഫിന് ലഭിച്ചിട്ടുണ്ട്. വേൾഡ് അസോസിയേഷൻ ഓഫ് ബ്രോങ്കോളജി & ഇന്റർവെൻഷണൽ പൾമണോളജി അവാർഡ് സ്വന്തമാക്കിയ ഇന്ത്യയിലെ ഏക ഡോക്ടർ കൂടിയാണ് ഇദ്ദേഹം. തൃശ്ശൂർ സ്വദേശിയായ ടിങ്കു ജോസഫ് പാണഞ്ചേരി പഞ്ചായത്ത് നിവാസിയാണ് പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റ് ഉടമ K P ഔസേപ്പിന്റെ മകനാണ് ഡോ. ടിങ്കു ജോസഫ് അമ്മ ലാലി സഹോദരൻ പോൾ ജോസഫ്

error: Content is protected !!