വഴുക്കുമ്പാറ ശ്രീനാരായണഗുരു കോളേജിലെ റാങ്ക് ജേതാക്കളെ ആദരിച്ചു
തൃശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാസ്ഡ് സ്‌റ്റഡീസ് വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. കോഴിക്കോട് സർവ്വകലാശാലയിലെ 8 റാങ്കുകളാണ് കഴിഞ്ഞ വർഷം ഈ കോളേജ് നേടിയത്.
ഒക്ടോബർ 28ന് ഉച്ചതിരിഞ്ഞ് 02.00 മണിക്ക് നടന്ന ചടങ്ങിൽ ബഹുമാന്യനായ തൃശൂർ എം.പി. ശ്രീ. T.N. പ്രതാപൻ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനവും 5 റാങ്കു ജേതാക്കൾക്ക് സമ്മാന വിതരണവും ചെയ്തത്. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിലാണ് ഈ അഞ്ചു റാങ്കും ലഭിച്ചിരിക്കുന്നത്.
3-ാം റാങ്ക് ലഭിച്ച ശുഭ കെ.എസ് ന് സമ്മാന ഫലകവും 7500 രൂപയും
4-ാം റാങ്ക് നേടിയ ആതിര എം ന് സമ്മാന ഫലകവും 5000 രൂപയും
12-ാം റാങ്ക് നേടിയ ജോതിക കെ.ആർ ന് സമ്മാന ഫലകവും 2000 രൂപയും 16-ാം റാങ്ക് നേടിയ ഗീതു യു ന് സമ്മാന ഫലകവും 1000 രൂപയും
24-ാം റാങ്ക് നേടിയ ഗിൽമ ജെയിംസിന് സമ്മാന ഫലകവും 1000 രൂപയും സമ്മാനമായി നൽകി ശ്രീനാരായ ഗുരുവിന്റെ പാത പിന്തുടർന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുത്ത വഴുക്കുമ്പാറ ശ്രീനാരായണഗുരു കോളേജ് മറ്റുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് ഉത്തമ മാതൃകയാണെന്ന് പ്രതാപൻ അഭിപ്രായപ്പെട്ടു. പഠനേതര പ്രവർത്തനങ്ങളിലും മികവു തെളിയിച്ച് കേന്ദ്രസർക്കാരിന്റെ ജില്ലയിലെ മികച്ച അവാർഡ് നേടിയതും (ഡിസ്ടിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് 2021) ഇതിനോടൊപ്പം കാണേണ്ടതാണെന്ന് എം.പി. പറഞ്ഞു. ഇതിന് നേതൃത്വം നൽകുന്ന ശ്രീനാരായണ വിദ്യാപീഠം ട്രസ്റ്റിനേയും കോളേജിലെ അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും പ്രത്യേകം അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കോളേജിലെ രണ്ടാം വർഷ ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിദ്യാർത്ഥി ആൻസിഫ് എൻ.പി. യെ “ഹിച്ച് ഹൈക്കിങ്ങ് ” രീതിയിൽ അന്താരാഷ്ട്ര യാത്ര നടത്തിയതിന് പ്രത്യേകം ആദരിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കാശ്മീരിലെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള (17982 അടി) വാഹനസഞ്ചാരമുള്ള ഖാർതുഗ്ള പാസ്സ് കീഴടക്കിയിരുന്നു ഈ വിദ്യാർത്ഥി. ആഗസ്റ്റ് 18 ന് തുടങ്ങിയ യാത്ര ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലൂടെയും നേപ്പാൾ ബൂട്ടാൻ എന്നീ രാജ്യങ്ങളിലൂടെയും സഞ്ചരിച്ചു. വിദ്യാർത്ഥികളുടെ കഠിനപ്രയത്നവും അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കോളേജിലെ ഭൌതിക സൌകര്യങ്ങളുമാണ് ഇത്രയും റാങ്കുകൾ ഒരുമിച്ച് ലഭിക്കുവാൻ കോളേജിന് കഴിഞ്ഞതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ പറഞ്ഞു. നീതു കെ.ആർ. വൈസ് പ്രിൻസിപ്പാൾ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചുവന്ന മണ്ണ് വാർഡ് മെമ്പർ ബിജോയ് ജോസ്, , മാനേജർ സി.എസ്. പദ്മനാഭൻ, ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, ട്രസ്റ്റ് സെക്രട്ടറി വേണുഗോപാലൻ കെ.യു., തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോളേജ് പി.ആർ. ഓ. . പ്രസാദ് കെ.വി. നന്ദി പ്രകാശിപ്പിച്ചു.