ടർഫ് ഫുട്ബോൾ കോർട്ട് മലയോര ഗ്രാമമായ പട്ടിലും കുഴിയിൽ യാഥാർഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണു നാട്ടുകാർ.
സമ്പന്നർക്കും നഗരവാസികൾക്കും മാത്രം പ്രാപ്യമെന്നു കരുതിയ കോർട്ട് ഒരു നാട് മുഴുവൻ കൈകോർത്തപ്പോൾ പീച്ചി ഡാമിനടുത്ത പട്ടിലും കുഴിയെന്ന ഉൾഗ്രാമത്തിലും സഫലമായിരിക്കുകയാണ്. നൂറോളം ചെറുപ്പക്കാരും അത്രയും തന്നെ മുതിർന്നവരുമാണ് നാട്ടിൽ ടർഫ് കോർട്ട് നിർമിക്കാൻ മുന്നിട്ടിറങ്ങിയത്. കർഷകരും കർഷക തൊഴിലാളികളും അധിവസിക്കുന്ന ഗ്രാമവാസികൾക്കു ടർഫ് കോർട്ടിന്റെ ചെലവ് താങ്ങാനാവുന്നതല്ല. എന്നാൽ നിയമ പോരാട്ടം വഴി 8 കോടി രൂപയുടെ കോടതി പാലവും തടയണയും നാട്ടിലെത്തിച്ച ഗ്രാമ വാസികളുടെ ഇച്ഛാശക്തി ടർഫ് കോർട്ട് നിർമിക്കാൻ തന്നെ തീരുമാനിച്ചു. കുതിരാൻ വിഷയത്തിൽ നിയമയുദ്ധം നയിക്കുന്ന
ഷാജി കോടങ്കണ്ടത്ത്, മുന്‍ ഡപ്യൂട്ടി കലക്ടര്‍ കെ. ഗംഗാധരന്‍, യാക്കോബ് പയ്യപ്പിള്ളി എന്നിവര്‍ രക്ഷാധികാരികളായി കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും ചേര്‍ന്നുള്ള ക്ലബ്ബ് രൂപീകരിച്ചു. തുടർന്നു നാട്ടുകാരിൽ നിന്നും അദ്യുദയാകാംക്ഷികളിൽ നിന്നും പണം ശേഖരിച്ചു. സമ്മാനകൂപ്പൺ വഴിയും പണം ശേഖരിച്ചു. സ്ഥലം വാങ്ങി.
31 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കോര്‍ട്ടാണ് ഒരുക്കുന്നത്. മലയോരമേഖലയില്‍ മുപ്പതു ലക്ഷം രൂപയോളം ചെലവുവരുന്ന കോര്‍ട്ടിനായി നാട്ടുകാര്‍ പട്ടിലുംകുഴി ക്ലബ്ബ് രൂപീകരിച്ചു മുന്നിട്ടിറങ്ങി. സ്ഥലത്തു കോൺക്രീറ്റ് ഭിത്തികെട്ടി, വലവിരിച്ചു. 80 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയ ടര്‍ഫ് കോര്‍ട്ടില്‍
ഇനി ടർഫ് കൂടി വിരിക്കണം. സ്പോർട്സ് പ്രേമികളുടെ സഹായത്തോടെ ടർഫ് പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ. അധിക ചെലവില്ലാതെ സാധാരണക്കാര്‍ക്കു പോലും ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനവസരമൊരുക്കുകയാണു ലക്ഷ്യം. ആഗ്രഹം സഫലീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ
പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് 👇 click