
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ സന്ദേശം വിളിച്ചോതി മണ്ണുത്തിയിൽ വിളംബര ജാഥ നടത്തി. മണ്ഡലം പ്രസിഡണ്ട് എം. യു. മുത്തുവിന് ബ്ലോക്ക് പ്രസിഡന്റ് കെ. സി. അഭിലാഷ് പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ,ശ്യാമള മുരളീധരൻ സി. കെ. ഫ്രാൻസിസ്, കുണ്ടിൽ ഗോപാലകൃഷ്ണൻ,എം ആർ. റോസിലി,ജിജോ ജോർജ്, ടി. വി. തോമസ്,ഭാസ്കരൻ കെ മാധവൻ, പി.ബി. ബിജു,സി.എ ജോസ്, സണ്ണി രാജൻ, ജെൻസൻ ജോസ്, ടിറ്റോ തോമസ്, ജോണി അരിമ്പൂർ, ആനി ജോർജ്, ഗിരീഷ് കുമാർ, നൗഷാദ് മാസ്റ്റർ,നിതിൻ ജോസ്, എ. ആർ എഡിസൺ, സഫിയ ജമാൽ, ജോയ് കെ ജെ, ജോണസൻ വളച്ചിറക്കാരൻ, ബിജു പോൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
