March 14, 2026

സിൽവർ സ്ക്രീൻ അവാർഡ് തൃശ്ശൂർ സ്വദേശിയായ ജസ്റ്റിൻ വർഗീസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം “തുടർച്ച” ക്ക്

Share this News

സിൽവർ സ്ക്രീൻ അവാർഡ് തൃശ്ശൂർ സ്വദേശിയായ ജസ്റ്റിൻ വർഗീസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം “തുടർച്ച” ക്ക്



ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവൽ പാലക്കാട് ലയൺസ്‌ സ്കൂളിൽ വെച്ച് നടന്നു. മൈന്യൂട് വിഭാഗത്തിൽ പതിനായിരം രൂപയും ശിൽപ്പി വി.കെ. രാജൻ രൂപകൽപ്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡ് തൃശ്ശൂർ സ്വദേശി ആയ ജസ്റ്റിൻ വർഗീസ് സംവിധാനം ചെയ്ത “തുടർച്ച” കരസ്ഥമാക്കി. സുപ്രസിദ്ധ ചലച്ചിത്ര നിരൂപകൻ ഡോക്ടർ. സി. എസ്. വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ കെ. ആർ. മനോജ്, എഡിറ്റർ വി. വേണുഗോപാൽ എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു അവാർഡുകൾ പ്രഖ്യാപിച്ചത്. ജെസി ഡാനിയേൽ പുരസ്‌കാര ജേതാവ് കെ.പി. കുമാരൻ, സത്യജിത്‌റായ് പുരസ്‌കാരം നേടിയ ഐ.ഷൺമുഖദാസ് എന്നിവരാണ് അവാർഡുകൾ ‍സമ്മാനിച്ചത്. നിരവധി രാഷ്ട്ര അന്താരാഷ്ട്ര വേദികളില്‍ തുടര്‍ച്ച ഇതിനോടകം തന്നെ അംഗീകാരം നേടി കഴിഞ്ഞു. മലേഷ്യയിൽ നടന്ന 12-ാംമത് ജോർജ് ടൗൺ ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം നേടിയത് മലയാളം ഹ്രസ്വചിത്രം ‘തുടർച്ച’ ആണ്. കൂടാതെ  കാനഡ, ഫ്രാൻസ് രാജ്യങ്ങളിലെ ഫിലിം ഫെസ്റ്റിവല്‍ വേദികളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

ജയേഷ് ട്ടി സി നിർമ്മിച്ച ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മനോജ്  വി ആർ ആണ്. കെ എ സേവിയറാണ് തുടർച്ചയില്‍ അഭിനയിച്ചത്. ചലചിത്ര സംവിധായകന്‍ സുനില്‍ ഇബ്രാഹിം വിവരണവും നല്‍കി. ആന്‍ഡ്രീസ് കച്ചാപ്പിള്ളിയാണ് ചിത്രത്തിന്‍റെ എഡിറ്റർ.

error: Content is protected !!