
ഇന്ന് കന്നി 5; ശ്രീനാരായണഗുരു സമാധി
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു
മുടിവിതിനെങ്ങിത്? ഹേതു മൂലസംവില്‍
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ” ‘ആത്മോപദേശ ശതക’ത്തില്‍ ശ്രീനരായാണ ഗുരുദേവന്‍ അരുള്‍ചെയ്ത തത്ത്വങ്ങളിലൊന്നാണ്. ഇന്ന് മഹാസമാധിയുടെ 97-ാം വര്‍ഷത്തിലും ഗുരുദര്‍ശനത്തിന്റെ പൊരുള്‍ തിരിച്ചറിയാത്തവര്‍ പലതും പറയുകയാണ്. അവ കടല്‍ത്തിരപോലെ അടങ്ങാതെ അലയുന്നുമുണ്ട്. ‘മഹാസമാധി’ എന്ന സങ്കല്‍പ്പവും വിശ്വാസവും പോലും ആ സംന്യാസിയുടെ ആത്മീയധാരയേതായിരുന്നുവെന്ന് സുവ്യക്തമാക്കുന്നു; ഒമ്പതു പതിറ്റാണ്ടിനുള്ളില്‍ വന്ന ചില വ്യാഖ്യാന ഭ്രമങ്ങള്‍ അവശേഷിക്കുമ്പോഴും.
ശ്രീനാരായണ ഗുരുദേവ ചരിതം പറയാത്ത ചിന്തകരില്ല, കവികളില്ല, എഴുത്തുകാരില്ല. കവിതയില്‍ ഗുരുചരിതം ജീവചരിത്രം മാത്രമല്ലാതെ ആവിഷ്‌കരിച്ച കാവ്യം അന്തരിച്ച വരകവി എസ്. രമേശന്‍നായരുടെ ‘ഗുരുപൗര്‍ണമി’യാണ്. അതിഗഹനമായ ഗുരുവരുള്‍ അതീവ ലളിതമായി ആവിഷ്‌കരിച്ചിരക്കുന്ന ആ കാവ്യത്തിന് അന്തരിച്ച ദാര്‍ശനിക ചിന്തകന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എഴുതിയ അവതാരിക, അല്ലെങ്കില്‍ പഠനമുണ്ട്. അതില്‍ കവിതയെ, കവിയെ, കാവ്യവിഷയത്തെ, കാവ്യനായകനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നുണ്ട്. അതിലൂടെ ശ്രീനാരായണ ദര്‍ശനങ്ങളുടെ തത്ത്വങ്ങളുടെ കൃത്യമായ വിശകലനം നടത്തുന്നുണ്ട്. ഇന്ന് ഈ മഹാസമാധിയില്‍ ആ എഴുത്തില്‍നിന്ന് ചിലത് ശ്രദ്ധയില്‍ കൊണ്ടുവരുന്നത് ഉചിതമാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
