
തൃശൂർ തൃക്കുമാരംകുടം എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
തൃശൂർ തൃക്കുമാരംകുടം എൻ. എസ്. എസ് കരയോഗത്തിൻ്റേയും വനിതാ സമാജത്തിൻ്റേയും നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി . താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ഉത്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ ദേവൻ , താലൂക്ക് വനിത സമാജം സെക്രട്ടറി ഗിരിജ ടീച്ചർ , കരയോഗം സെക്രട്ടറി അംബുജാക്ഷൻ, കോർപ്പറേഷൻ കൗൺസിലറും കരയോഗം ഭാരവാഹിയുമായ സുനിത വിനു ,കരയോഗം ഭാരവാഹികളായ ജയപ്രകാശ്, ഡോ . വത്സല കുമാരി , ശിവശങ്കരൻ, ഡോ എ . സുരേന്ദ്രൻ, ശോഭ , ജയശങ്കർ, ഗീത വേണുഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു . കുസാറ്റിൽ നിന്നും സിവിൽ എഞ്ചിനിയറിങ്ങിൽ പി എച്ച് ഡി നേടിയ എം.ടെക് ബിരുദദാരിയായ കരയോഗാംഗം ഡോ കെ.സി. ശേഖറിനെയും , ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു . കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണ സദ്യയും നടത്തി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
