
മാള മെറ്റ്സ് കോളേജിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ “മിഷൻ സ്പന്ദൻ” പ്രോഗ്രാമിൻ്റെ ഭാഗമായി ലഹരിവിരുദ്ധ പ്രദർശനവും പ്രതിജ്ഞയും നടത്തി
ഭാരത സർക്കാരിൻറെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ സി ബി) “മിഷൻ സ്പന്ദൻ” പ്രോഗ്രാമിൻ്റെ ഭാഗമായി തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലഹരി വിരുദ്ധ പ്രദർശനവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട അതിന്റെ പ്രവർത്തനത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വിഴുങ്ങുന്ന മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപന ഭീഷണി തടയുന്നതിനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത് നടത്തിയത്. ഹ്യുമനായ്ഡ് റോബോട്ടിനെ ഉപയോഗിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സ്കിറ്റും പ്രദർശിപ്പിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി., സ്വാഗതം പറഞ്ഞു. ബ്രഹ്മകുമാർ പി കെ അനിൽകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും അത് ഏറ്റുപറഞ്ഞ് പ്രതിജ്ഞ എടുക്കുകയും ചെയ്തു. കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. രമേഷ് കെ എൻ പ്രോഗ്രാമിന് നേതൃത്വം നൽകി.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
