January 28, 2026

തെരുവുനായ ശല്യം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇരകളായവർക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നൽകി ഷൈജു കുരിയൻ

Share this News
തെരുവുനായ ശല്യം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇരകളായവർക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നൽകി ഷൈജു കുരിയൻ

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്ലാ മേഖലകളിലും തെരുവനായ ശല്യം ക്രമാധീതമായി വർദ്ധിച്ചിരിക്കുകയാണ്. തെരുവുനായകളുടെ കടിയേറ്റും, ആക്രമണം മൂലവും നിരവധി പേർ പരിക്ക് പറ്റി ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് .
കഴിഞ്ഞ ദിവസം വിലങ്ങന്നൂർ വാർഡിലെ ഒരു യുവതി ജോലിക്ക് പോകുന്ന വഴി പട്ടിക്കാട് അടിപ്പാതയിൽ വെച്ച് രാവിലെ 7 മണിക്ക് തെരുവു നായയുടെ കടിയേറ്റ് സാരമായ പരിക്ക് പറ്റിയിരുന്നു.
പ്രഭാത സവാരിക്ക് ഇറങ്ങുന്ന ആളുകൾ, ഇരുചക്ര വാഹനക്കാർ, സ്കൂൾ കുട്ടികൾ, ഒറ്റയ്ക്ക് നടക്കുന്ന പ്രായമായവർ, എന്നിവരെല്ലാം വലിയ ഭീഷണിയാണ് തെരുവ് നായ്ക്കളിൽ നിന്നും നേരിടുന്നത് .
ഈ വർഷം ആദ്യ അഞ്ചു മാസത്തിനുള്ളിൽ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം പേർക്ക് തെരുവുനായയുടെ കടിയേറ്റതായാണ് റിപ്പോർട്ട്.നായ കടിച്ചാൽ എടുക്കേണ്ട പ്രതിരോധ വാക്സിൻ ഫലപ്രദമല്ല എന്ന് കേൾക്കുന്നതും, വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് വളരെയേറെ ആളുകൾ മരിച്ചതും ജനങ്ങളുടെ ഭീതി ഇരട്ടിയാക്കും.

തെരുവുനായ ശല്യം ശാശ്വതമായി പരിഹരിക്കുവാൻ വിവിധ പദ്ധതികൾ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയിരുന്നു. എ.ബി.സി. പ്രോഗ്രാം, നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെപ്പും,ഭക്ഷണവും നൽകി പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കുന്ന പദ്ധതി എന്നിവ മാത്രം തുടർന്നിരുന്നെങ്കിൽ പോലും തെരുവുനായ ശല്യം ഇതിനോടകം സമ്പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞേനെ. യുഡിഎഫ് ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി വിധികളും നടപ്പിലാക്കുന്നതിൽ പഞ്ചായത്ത് കടുത്ത അലംഭാവമാണ് കാണിക്കുന്നത്.
ഞാൻ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ പലപ്പോഴും ആവശ്യപ്പെട്ടിട്ടും ഇതേപ്പറ്റി ചർച്ച ചെയ്യുവാനോ വേണ്ട നടപടികൾ സ്വീകരിക്കുവാനോ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ അലംഭാവം കാട്ടുന്ന പക്ഷം ഇരകളാകുന്നവർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും,
തുടർന്നും ഇക്കാര്യങ്ങൾ അവഗണിച്ചു മുന്നോട്ടു പോകുവാനാണ് ബന്ധപ്പെട്ട അധികാരികളുടെ തീരുമാനം എങ്കിൽ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സമരം അടക്കമുള്ള കടുത്ത പ്രതിഷേധങ്ങളും,ജനകീയ സമരങ്ങളും നടത്തുവാനും, നിർബന്ധിതനാകുമെന്നും വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!