
മൈലാട്ടുംപാറയിൽ വന്യജീവി പ്രതിരോധസേന രൂപീകരിച്ചു
പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിൽ വന്യജീവി പ്രതിരോധസേന രൂപികരിച്ചു. മൈലാട്ടും പാറയിൽ മനുക്ഷ്യ – വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ്
വന്യജീവി പ്രതിരോധസേന രൂപികരിച്ചത്
മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസ് വന്യജീവി പ്രതിരോധ സേന രൂപികരണത്തിന് നേത്യത്വം നൽകി. Adv ഷാജി കോടംകണ്ടത്ത് രക്ഷാധികാരി ആയി 11 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവും മൈലാട്ടും പാറയിൽ സ്ഥിരം പ്രശ്നങ്ങളായി മാറിയിരിക്കുന്നു.
വർദ്ധിച്ചുവരുന്ന വന്യജീവി സംഘർഷം സാധാരണ മനുഷ്യർക്കും അവരുടെ കൃഷിയിടങ്ങൾക്കും ജീവനോപാധികൾക്കും മുമ്പെങ്ങുമില്ലാത്തവിധം വൻഭീഷണിയാണ് സൃഷ്ടിക്കുന്നത്.കൃഷിയിടത്തിലും ജനവാസ മേഘലയിലും കാട്ടാന ശല്ല്യം രൂക്ഷമായതിനെ തുടർന്ന് ആയിരത്തിൽ അധികം തെങ്ങുകളും , കവുങ്ങും , നൂറ് കണക്കിന് ജാതി മരങ്ങളും മാവും പ്ലാവും 10000 കണക്കിന് വാഴയും കാട്ടാനകൾ നശിപ്പിച്ച് കളഞ്ഞു
പുതിയ തൈകൾ വെച്ച് പിടിപ്പിച്ചാലും ഇവയെല്ലാം കാട്ടാനകൾ നശിപ്പിച്ച് കളയുകയാണ്
നിരാശരായ കർഷകർ കൃഷി ഭൂമികൾ തരിശ് ഇടുകയും കൃഷി ഉപേക്ഷിക്കുകയും ചെയ്തു
പകല്‍പോലും കാട്ടാന നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരുകാലത്തും വന്യമൃഗങ്ങളെ ഇത്രയും പേടിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്ന് മൈലാട്ടും പാറയിൽ ഉള്ളവർ ഒന്നടങ്കം പറയുന്നത്.
ഇവിടെ നടക്കുന്നത് മനുഷ്യ-വന്യജീവി സംഘർഷമല്ല, മറിച്ച് വന്യജീവി ആക്രമണമാണ്.
കാട്ടാനയെ ഭയന്ന് റബ്ബർ ഉൾപെടെയുള്ള മറ്റ് കൃഷികൾ സംരക്ഷിക്കാൻ വേണ്ടി ജോണി കോച്ചേരി എന്ന കർഷകൻ 1500 വാഴയാണ് വെട്ടി കളഞ്ഞത്
ജാതി തോട്ടം സംരക്ഷിക്കാൻ ബെന്നി എന്ന കർഷകൻ 450 പൂവൻ വാഴകളാണ് വെട്ടി കളഞ്ഞത്
രാത്രിയും പകലും ആന വരുന്ന മൈലാട്ടും പാറയിലെ ചെളിക്കുഴി എന്ന പ്രദേശത്ത് നിന്ന് 25 ൽ അധികം കുടുംബങ്ങൾ വിട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക് താമസം മാറ്റിയിരിക്കുകയാണ്
വിട്ട് മുറ്റത്ത് പല പ്രാവശ്യം കാട്ടാന വന്ന അനുഭവം ഉള്ളവരാണ് പല കുടുംബങ്ങളും
രാത്രികാലങ്ങളിൽ എന്തെങ്കിലും അപശബ്ദം കേട്ടാൽ കാട്ടാന ഭീതിയിൽ പലരും ഉറങ്ങാതെ ഉണർന്നിരിക്കുകയാണ്
മനുക്ഷ്യ ജീവന് ജീവഹാനി മാത്രമാണ് മൈലാട്ടും പാറയിൽ സംഭവിക്കാത്തത് മറ്റ് എല്ലാ നഷ്ടങ്ങളും ഇവിടെ ഉണ്ടായി
ജനിച്ച മണ്ണിൽ സമാധാനത്തോടെ ജീവിക്കുക എന്ന ഒരു ലക്ഷ്യത്തോടെയാണ്
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതിതമായി ജനങ്ങൾ സംഘടിച്ചതും
പ്രതിരോധ സേന രൂപികരിച്ചതും
വനവകുപ്പിനും സർക്കാർ സംവിധാനങ്ങളോടും യോജിച്ച് നിന്ന് പ്രവർത്തിച്ച് വന്യജീവി ശല്യം നേരിടുന്ന കർഷകരെയും കുടുംബങ്ങൾക്ക് ആവശ്യമായ സഹായം സംരക്ഷണവും ഉറപ്പാക്കുകയാണ് വന്യജീവി പ്രതിരോധ സേനയുടെ ലക്ഷ്യം
ഞങ്ങൾക്ക് ശത്രു ഞങ്ങളെ ഉപദ്രവിക്കുന്ന വന്യമൃഗങ്ങളാണ് വനം വകുപ്പും ഭരണകൂടവും ഞങ്ങൾക്ക് ശത്രുക്കളല്ല സ്വയം ജീവൻ രക്ഷിക്കാനാണ് പ്രതിരോധ സേന രൂപികരിച്ചത്
ഗോപിനാഥൻ പിള്ള നടേപറംബിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു
ഷിബു പോൾ, ജോണി കോച്ചേരി, VT ജോൺ ,അജ്ഞലി സുഹാസ്, പാപ്പച്ചൻ കല്ലിങ്കൽ, ബേബി മടത്തുംപാറ, സുഭാഷ് മൈലാട്ടും പാറ, ചിന്നമ്മ കിഴക്കേകുടി,സോണി PS ജിനേഷ് തോട്ടുംകര തുടങ്ങിയവർ സംസാരിച്ചു
ജനകീയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് നിയമ സഹായവും വന്യജീവി പ്രതിരോധ സൗകര്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിട്ടാൽ ദുരിദം നേരിടുന്ന കുടുംബങ്ങളെ കൂട്ടി കോടതിയെ സമീപിക്കാമെന്നു ഷാജി കോടം കണ്ടത്ത് സമിതി രൂപികരണ യോഗത്തിൽ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
