
“ശ്രാവണോൽസവം 22” ആഘോഷിച്ച് വഴുക്കുമ്പാറ എസ്.എൻ. കോളേജ്
ഓണപ്പാട്ടിന്റെ അകമ്പടിയോടെ ഓണപ്പുടവ നൽകി മഹാബലിയെ വരവേറ്റ് ഈ വർഷത്തെ ഓണാഘോഷം “ശ്രാവണോൽസവം 22” അതിഗംഭീരമാക്കി വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. മഹാബലിയായി എത്തിയ കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ നിലവിളക്ക് കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ. , പി.ആർ. ഓ. പ്രസാദ് കെ.വി., പ്രോഗാം കോ – ഓർഡിനേറ്റർ സിജി സി. പാറമേൽ , ഫിസിക്സ് വിഭാഗം മേധാവി അമൃത എം.എസ്., മലയാളം വിഭാഗം മേധാവി ലജിത ടി.വി., സൂപ്രണ്ട് ശ്രീജ എം. എസ്. തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു സ്റ്റാഫും മാനേജ്മെന്റും ഒരുമയുടെ പ്രതീകമായ ഓണം ഒന്നിച്ച് ആഘോഷിച്ചു. മഹാബലിയുടെ ഓണ സന്ദേശത്തിനു ശേഷം പൂക്കള മത്സരം, അദ്ധ്യാപികമാരുടെ തിരുവാതിരക്കളി, വിദ്യാർത്ഥികളുടെ ഓണ ഫ്യൂഷൻ ഡാൻസ് , വടംവലി മത്സരം, നാസിക്ഡോൾ ബാന്റ് മേളം തുടങ്ങിയവ ആഘോഷങ്ങൾക്ക് മോഡി കൂട്ടി. ഫോട്ടോഗ്രാഫി മത്സരവും ഓണപ്പാട്ട് മത്സരവും പെൻസിൽ ഡ്രോയിങ്ങ് മത്സരവും ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാമ്പസിൽ വന്നിരുന്ന എല്ലാവർക്കും വിഭവ സമൃദ്ധമായ ഒണ സദ്യയും ഉണ്ടായിരുന്നു.
കോളേജിലെ ഫൈൻ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചത്. സ്റ്റുഡന്റ് കൺവീനർ ആൽബിൻ നന്ദി പറഞ്ഞു.



