
മുടിക്കോട്–ചാത്തംകുളം റോഡിൽ സ്‌കൂൾ സമയങ്ങളിൽ ടോറസ് ലോറികളുടെ ഗതാഗതം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് അംഗം ഷിജോ പി ചാക്കോ
പാണഞ്ചേരി പഞ്ചായത്തിലെ 23-ാം വാർഡിലെ മുടിക്കോട്–ചാത്തംകുളം റോഡിലൂടെ സ്‌കൂൾ പ്രവർത്തി സമയങ്ങളിൽ ടോറസ് ലോറികൾ അമിത വേഗത്തിൽ സഞ്ചരിക്കുന്ന ത് അപകട ഭീഷണിയാണ്.
താളിക്കോട് ജീവൻ ജ്യോതി സ്‌കൂളിലേക്കും സമീപ പ്രദേശങ്ങളിലെ മറ്റു സ്‌കൂളുകളിലേക്കും ദിവസേന നിരവധി വാഹനങ്ങളിലായി കുട്ടികൾ യാത്ര ചെയ്യുന്നു. സ്‌കൂൾ ബസുകൾ, വാടക വാഹനങ്ങൾ, കാറുകൾ, ബൈക്കുകൾ തുടങ്ങി നൂറുകണക്കിന് കുട്ടികളെ കൊണ്ടുപോകുന്ന സാഹചര്യത്തിൽ റോഡിലൂടെ നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്ന ടോറസ് ലോറികൾ ഗുരുതരമായ രീതിയിലുള്ള അപകട സാധ്യതയാണ്.
ഇതിനോടൊപ്പം, മുടിക്കോട്–ചാത്തംകുളം റോഡിന്റെ നിർമാണപണി പുരോഗമിക്കുന്നതിനാൽ പല സ്ഥലങ്ങളിലും പാലങ്ങൾ പൊളിച്ചിടുകയും, റോഡിന്റെ അവസ്ഥ മോശമാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ, ഭാരം കയറ്റിയ ടോറസ് ലോറികൾ നിരന്തരം സഞ്ചരിക്കുന്നത് ഗതാഗത കുരുക്കിനും അപകട ഭീഷണിക്കും കാരണമാകുന്നു.
രാവിലെ 8 മുതൽ 9.30 വരെയും വൈകുന്നേരം 3 മുതൽ 4.30 വരെയും സ്‌കൂൾ സമയങ്ങളിൽ ടിപ്പർ/ടോറസ് ലോറികൾക്ക് റോഡിൽ ഗതാഗതം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർ, മോട്ടോർ വെക്കിൾ ഇൻസ്പെക്ട്ടർ, പിച്ചി സ്റ്റേഷൻ C. I തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് മുൻ പഞ്ചായത്ത് അംഗം ഷിജോ പി ചാക്കോ ആരോപിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
