
പീച്ചി ഡി.എം.സി യും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന 2025 ഓണാഘോഷം സംഘാടക സമിതി രൂപീകരണ യോഗം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പീച്ചി ഡി.എം.സി യും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന 2025 ഓണാഘോഷം സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓണാഘോഷം ഗംഭീരമായി നടത്തുന്നതുമായി ബന്ധപ്പെട്ട വിവിധകാര്യങ്ങളെക്കുറിച്ച് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
ഓണത്തോടനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഒരു മാസക്കാലത്തോളം പീച്ചി ഡാമിൽ വൈദ്യുതാലങ്കാരങ്ങൾ തെളിയിക്കും. ഈ ഓണക്കാലത്ത് പരമാവധി ടൂറിസ്റ്റുകളെ പീച്ചിയിലേക്ക് ആകർഷിക്കുന്ന പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഡി.ടി.പി.സി സെക്രട്ടറി വിജയരാജ്, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ ലാൽ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ രഞ്ജിത്ത്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രാജേഷ്, പീച്ചി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സതീഷ്കുമാർ, കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. ആർ. ജയരാജ്, കേരള വാട്ടർ അതോറിറ്റി എ.ഇ സംഗീത, പീച്ചി ഡി.എം.സി മാനേജറുടെ ചുമതല വഹിക്കുന്ന സൗമ്യ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

