January 28, 2026

തൃശൂർ മാള  മെറ്റ്സ് കോളേജിൽ ‘ഭഭബ’ ഫ്രഷേഴ്‌സ് ഡേ;  നവാഗതരുടെ ആവേശത്തിന് നിറം പകർന്നു

Share this News
തൃശൂർ മാള  മെറ്റ്സ് കോളേജിൽ ‘ഭഭബ’ ഫ്രഷേഴ്‌സ് ഡേ;  നവാഗതരുടെ ആവേശത്തിന് നിറം പകർന്നു

തൃശൂർ മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രഷേഴ്‌സ് ഡേ ‘ഭഭബ’ (ഭയ – ഭക്തി – ബഹുമാനം) സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിറഞ്ഞോജസ്സോടെ നടന്നു.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. ജോർജ് കോലഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്ത് ആമുഖപ്രസംഗം നടത്തി. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് എന്നിവർ നവാഗതർക്കായി ആശംസകൾ അറിയിച്ചു. സ്റ്റുഡന്റ്‌സ് കോർഡിനേറ്റർ ആദിൽ റിഫായിൻ സ്വാഗതവും സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. ദിവ്യചന്ദ്രൻ നന്ദിപ്രസംഗവും നടത്തി.

ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഗാനാലാപനവും നൃത്തവും ഉൾപ്പെടെയുള്ള കലാപ്രകടനങ്ങൾ അരങ്ങേറി. കുസൃതി ചോദ്യോത്തര പരിപാടിയും, ‘ബ്രഡ് ചാടി കടിക്കൽ’, ‘ബിസ്ക്കറ്റ് താഴെ വീഴാതെ തിന്നൽ’ തുടങ്ങിയ രസകരമായ മത്സരങ്ങളും നവാഗതരെ ആവേശഭരിതരാക്കി.

‘എയ്റ്റീൻ മ്യൂസിക്ക്’ അവതരിപ്പിച്ച ഡിജെ ഷോ, ചെണ്ട–വാട്ടർ ഡ്രം ഫ്യൂഷൻ മ്യൂസിക് എന്നിവയും ആഘോഷങ്ങൾക്ക് പ്രത്യേക നിറം പകർന്നു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!