January 28, 2026

തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് “രുധിര സേന” യുടെ ആഭീമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Share this News
തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് “രുധിര സേന” യുടെ ആഭീമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും തൃശൂർ ജില്ല ഐഎംഎ ബ്ലഡ്‌ ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ്, തൃശൂർ ഐ എം എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എൻ.ജി. രാധാകൃഷ്ണൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാരായ അഭിജിത് എം. എ, റഫോൾസ് മരിയ, രുധിര സേന കോർഡിനേറ്റർമാരായ അഭിജിത് മേനോൻ, ആഷ്ന കെ. ജയ്മോൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. എപിജെ അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിന്റെ
“രുധിരസേന” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ മെറ്റ്സ് സ്കൂൾ
ഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്ക് കോളേജ്
എന്നീ കോളജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു സ്റ്റാഫുകളും പങ്കെടുക്കുകയും 45 യൂണിറ്റ് രക്തം ദാനമായി ലഭിക്കുകയും ചെയ്തു. രക്തദാനം ചെയ്ത വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി, സി ഇ ഓ ഡോ.
ജോർജ്ജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!