
മാളയിൽ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്ത സ്വകാര്യ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
തൃശൂർ മാള പുത്തൻചിറയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ്സിന് തീപിടിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലെ പി.സി.കെ. പെട്രോൾ പമ്പിലാണ് അപകടം. അപകട സമയം ആറു ബസ്സുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നു. ബസ് പൂർണമായി കത്തി നശിച്ചു. ബസ് നിർത്തിയതിന് തൊട്ടടുത്താണ് പെട്രോൾ പമ്പിന്റെ ഓഫിസ് മുറി. തീ അവിടേക്ക് പടർന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പെട്രോൾ പമ്പിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവാക്കി. രാത്രി സമീപത്ത് കൂടെ പോയ യാത്രക്കാരാണ് തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിശമനസേന എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. തീപിടിക്കാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

