
പാണഞ്ചേരി ഗണേശോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു
ഗണേശോത്സവം ഓഗസ്റ്റ് 27ന്
2025 ആഗസ്റ്റ് 27-ാം തിയ്യതി നടക്കുന്ന പാണഞ്ചേരി ഗണേശോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗണേശസേവാ സമിതി പ്രസിഡൻ്റ് N S പീതാംബരൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ശിവരാജ് പീച്ചി സ്വാഗതവും ലിജീഷ് ചിറക്കാക്കോട് നന്ദിയും പറഞ്ഞു. പുത്തൂർഖണ്ഡ് സേവാ പ്രമുഖ് പയ്യനം രാജേഷ്, സേവാഭാരതി പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മാടമ്പത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഭാരവാഹികളായി NSപീതാംബരൻ പ്രസിഡൻ്റ്, ശിവരാജ് പീച്ചി സെക്രട്ടറി,അനിൽ ആചാരി ട്രഷറർ , വൈസ് പ്രസിഡൻ്റുമാരായി വിനിഷ് മുനികടവ്,ദിനീഷ് ജോയിൻ്റ് സെക്രട്ടറിമാരായിലിജീഷ് ചിറക്കാക്കോട് നിഖിൽ AK എന്നിവരേയും 25 അംഗ ഭാരവാഹികളേയും നിശ്ചയിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര കമ്മറ്റികളുടെയും പ്രസിഡൻ്റുമാർ രക്ഷാധികാരികളായിരിക്കും 26ാം തിയതി വൈകീട്ട് ചെമ്പൂത്ര ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്രയും 27ാം തിയതി വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഘോഷയാത്രകൾ പട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ സംഗമിച്ച് താളമേളവാദ്യഘോഷങ്ങളോടെവൈകീട്ട് മഹാഘോഷയാത്രയായി കണ്ണാറ പുഴയിൽ നിമജ്ഞനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
