
സി.വി ജോസിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റും, പീച്ചി ബാങ്ക് ഡയറക്ടറുമായിരുന്ന സി.വി ജോസിന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. സി വി ജോസിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന തിമോതി സി പാർലികാടൻ, കെ എം പൗലോസ്, ടി വി ജോൺ, ഷിബു പോൾ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡിസിസി എക്‌സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രതിസന്ധികൾക്കിടയിലും കോൺഗ്രസിന്റെ ഉറച്ച ശബ്ദമായി നിലകൊണ്ട വ്യക്തിത്വം ആയിരുന്നു സി വി ജോസ് എന്ന് കെ സി അഭിലാഷ് പറഞ്ഞു. കെപിസിസി അംഗം ലീലാമ്മ തോമസ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുശീല രാജൻ, മറ്റു നേതാക്കളായ ഫസിലാ നിഷാദ്, ബാബു പാണംകുടിയിൽ, കെ എം പൗലോസ്, സജി താണിക്കൽ, ഷാജി കീരമുളയിൽ, ബ്ലെസ്സൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
