
മണലിപ്പുഴ ഉടൻ ശുചീകരിക്കണം; ഇരുപത്തിയൊന്നാം വാർഡ് മെമ്പർ സുശീല രാജന്റെ നേതൃത്വത്തിൽ അതിജീവന സത്യാഗ്രഹ സമരം നടത്തി.
ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാൻ മണലിപ്പുഴയുടെ ശുചീകരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആൽപ്പാറ ഇരുപത്തിയൊന്നാം വാർഡ് മെമ്പർ സുശീല രാജന്റെ നേതൃത്വത്തിൽ അതിജീവന സത്യാഗ്രഹ സമരം നടത്തി.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം കെപിസിസി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ഒല്ലൂർ എംഎൽഎ ഒല്ലൂരിന് ദുരന്തമായി മാറി എന്നും, ദുരന്തങ്ങൾ ആഘോഷമാക്കിയ സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ എ. പ്രസാദ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ഡിസിസി എക്‌സിക്യൂട്ടീവ് മെമ്പർ കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി മെമ്പർ ലീലാമ്മ തോമസ്, മുൻ ഡിസിസി സെക്രട്ടറി ഭാസ്‌കരൻ ആദംകാവിൽ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, ഷൈജു കുര്യൻ, സി എസ് ശ്രീജു, ശകുന്തള ഉണ്ണികൃഷ്ണൻ, ബിന്ദു ബിജു, ജിഫിൻ ജോയ്, റെജി പാണംകുടിയിൽ, വി ബി ചന്ദ്രൻ, കെ പി എൽദോസ്, ബ്ലെസ്സൺ വർഗീസ്, ബാബു പാണംകുടിയിൽ, കെ എം പൗലോസ്, എ സി മത്തായി, രാജു കാവിയത്, ഷാജി കീരിമുളയിൽ, ബീന ബേബി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

