
ലഹരിക്കും വർഗ്ഗീയതയ്ക്കും സാമൂഹ്യ ജീർണ്ണതയ്ക്കുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കാൽനട പ്രചരണ ജാഥ നടത്തി
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻറെ മണ്ണുത്തി ഏരിയ കാൽനട പ്രചരണ ജാഥ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. ഇന്നും മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മറ്റു ലോക്കൽ കമ്മിറ്റികളിൽ കൂടി ജാഥ പ്രയാണം നടക്കും. ജാഥ പട്ടിക്കാട് സെൻററിൽ വച്ച് ജനാധിപത്യം മഹിളാ അസോസിയേഷൻറെ സംസ്ഥാന ജോയിൻ സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീവിദ്യ രാജേഷ് ഏരിയ പ്രസിഡൻറ് അധ്യക്ഷയായി .ജാഥ ക്യാപ്റ്റനായി മഹിളാ അസോസിയേഷൻറെ ഏരിയ സെക്രട്ടറി പ്രിയ മണികണ്ഠനും വൈസ് ചെയർമാനായി ശ്രീവിദ്യാ രാജേഷ് മാനേജരായി സാവിത്രി സദാനന്ദനും പതാക ഏറ്റുവാങ്ങി പാണഞ്ചേരി മേഖല സെക്രട്ടറി സ്വാഗതം പറയുകയും ചെയ്തു വിവിധ മേഖലകളിൽ നിന്നായി 350 ഓളം വനിതകൾ അണിനിരന്ന ജാഥ വർഗീയതയ്ക്കും അരാജകത്വത്തിനും എതിരായി മതേതരത്വവും ജനാധിപത്യവും ലഹരി വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരായി പ്രവർത്തിക്കുവാനും സ്ത്രീകളെ പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകത തൻറെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തംഗങ്ങളായ ഷീല അലക്സ് ഷൈലജ വിജയകുമാർ സംഘടനയുടെ പീച്ചി മേഖല പ്രസിഡന്റ് ആയ അജിത മോഹൻദാസ് ബീന പൗലോസ് റജീന ബാബു രേഷ്മ സജീഷ് ആരിഫ റാഫി തുടങ്ങിയവരും പങ്കെടുത്ത പൊതുയോഗത്തിന്പീച്ചി മേഖലാ സെക്രട്ടറി കെ വി അനിത നന്ദി പറഞ്ഞു പാണഞ്ചേരി ലോക്കൽ സെക്രട്ടറി മനു പുതിയ മഠം’പീച്ചി ലോക്കൽ സെക്രട്ടറി സുജിത്ത്,കമ്മിറ്റി അംഗങ്ങളായ കെ വി ചന്ദ്രൻ കെ കെ ഷൂജൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
