
പഹൽഗാം ഭീകരാക്രമണം;ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദീപാർച്ചന നടത്തി
ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിലെ ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ടവർക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ദീപാർച്ചന നടത്തി.ബിജെപി ഏരിയ പ്രസിഡൻ്റ് ജയൻ പൂശ്ശേരി അധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ സെക്രട്ടറി മുരളി കൊളങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ചടങ്ങിൽ ജിനീഷ് സ്വാഗതവും ,പീച്ചി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് NH , മുൻ മണ്ഡലം പ്രസിഡന്റ് പ്രനീഷ് NH.,അജി MP,അഞ്ജലി സുഹാസ് ,ഗിരീഷ് , സജീവ് K,അരുൺ ദിവാകരൻ ,പ്രദീപ് ഞാറ്റുവെട്ടി, എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
