
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പാണഞ്ചേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ച് പ്രതിഷേധ ധർണ്ണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഇ ടി ജലജൻ സ്വാഗതം പറഞ്ഞു . മേഖലാ പ്രസിഡന്റ് സ്വപ്ന രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. കൂലികുടിശിക ഉടൻ തീർക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകുന്നേരം നാലുമണിവരെ ആക്കുക, എൻ എം എം എസ്. ജിയോ ടാഗ് എന്നിവ ഒഴിവാക്കുക , കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
