
തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അധികൃതരുടെ നിസംഗത മൂലം ഫുട്പാത്ത് നശിച്ചു കിടക്കുന്ന 500 മീറ്ററോളം ഭാഗത്തു പൂരത്തിനു മുൻപു നടപ്പാത നിർമിക്കാൻ വഴിയൊരുങ്ങി. ഫുട്പാത്ത് നിർമാണത്തിനു കരാർ നൽകിയെന്നും ഒരാഴ്ചയ്ക്കകം പണി തുടങ്ങുമെന്നും കോർപറേഷൻ ഹൈക്കോടതിയിൽ ഉറപ്പുനൽകി. പണി തുടങ്ങിയ ശേഷം ഇക്കാര്യം കോടതിയെ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് ടി.ആർ. രവി നിർദേശിച്ചു. ഫുട്‌പാത്ത് നിർമിക്കാൻ നടപടിയെടുക്കുമെന്നു കോടതിയെ നേരത്തെ ബോധ്യപ്പെടുത്തിയ ശേഷം പാലിക്കാതെ വന്ന സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന ഘട്ടമെത്തിയപ്പോഴാണു നിർമാണം ആരംഭിക്കാൻ കോർപറേഷൻ തയാറായത്.
പൂരം പ്രദർശന നഗരിക്കു പുറത്തു സ്വരാജ് റൗണ്ടിൽ കുട്ടികളുടെ പാർക്കിനു സമീപത്തു മുതൽ പാറമേക്കാവ് അടിപ്പാത വരെയുള്ള ഭാഗത്തു ഫുട്‌പാത്ത് നാശോന്മുഖമായ നിലയിലാണെന്നു ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ആണു ഹൈക്കോടതിയെ സമീപിച്ചത്.നടപ്പാത നവീകരിച്ചു ടൈൽ വിരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഫുട്‌പാത്ത് നിർമിക്കണമെന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും കോർപറേഷൻ നടപടി യെടുത്തില്ല. ഇതോടെ കോടതിയലക്ഷ്യത്തിനു വീണ്ടും ഹർജി നൽകിയെങ്കിലും ദേവസ്വം ബോർഡ് അനുമതിയില്ലാത്തതാ ണു കാരണമെന്നു കോർപറേഷൻ നിലപാടു സ്വീകരിച്ചു. എന്നാൽ, ബോർഡ് അനുമതി നൽകിയിട്ടും പാത നിർമാണം തുടങ്ങിയില്ല. 20 ലക്ഷം രൂപ മാത്രം തുക വകയിരുത്തി ടെൻഡർ വി ളിച്ചെങ്കിലും ആരും കരാറെടുക്കാൻ തയാറായില്ല. ഈ പേരു പറഞ്ഞു പാത നിർമാണത്തിൽ നിന്നൊഴിയാൻ ശ്രമിച്ചെങ്കിലും വീണ്ടും കോടതിയലക്ഷ്യത്തിനു ഹർജി നൽകിയതോടെയാണു പണികൾക്ക് ഒരു കോടി രൂപ വകയിരുത്തി ടെൻഡർ നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
