
വഴക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കോളേജ് ഡേ ആഘോഷം തൃശ്ശൂർ സിറ്റി എ.സി.പി സലീഷ് എൻ ശങ്കരൻ ഉദ്ഘാടനം ചെയ്തു.
വഴക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ കോളേജ് ഡേ ആഘോഷത്തിന്റെ ഉദ്ഘാടനം തൃശ്ശൂർ സിറ്റി എ സി പി സലീഷ് എൻ ശങ്കരൻ നിർവഹിച്ചു. കോളേജ് മാനേജർ സി.രാധാകൃഷ്ണൻ ചടങ്ങിൽ ഭദ്രദീപം കൊളുത്തുകയും കോളേജ് ചെയർമാൻ മെൽവിൻ സോജൻ സ്വാഗതം ആശംസിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ . കെ എ സതി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.വൈസ് പ്രിൻസിപ്പൽ രാഖില വി. ജി , എസ് എൻ വി പി ട്രസ്റ്റ് ട്രഷറര്‍ എൻ.എം സുരേന്ദ്രൻ, അസിസ്റ്റന്റ് പ്രൊഫ.മിഷ. ബി , കോളേജ് സൂപ്രണ്ട് ശ്രീജ എം.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കോളേജ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും പുരസ്ക്കാരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് കോളേജിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
