January 28, 2026

ആനവാരിയിൽ മിനിമാസ്റ്റ് ലൈറ്റ് വേണം ; മന്ത്രിക്ക് നിവേദനം നൽകി

Share this News
ആനവാരിയിൽ മിനിമാസ്റ്റ് ലൈറ്റ് വേണം ; മന്ത്രിക്ക് നിവേദനം നൽകി


70 വർഷമായി സ്ഥിരതാമസം ഉള്ള ആളുകളാണ് ആനവാരി ഭാഗത്ത് താമസിക്കുന്ന ആളുകൾ കൃഷിമേഖലയായ ആനവാരിയിൽ ആനശല്യം ഒരോ ദിവസം കൂടുന്തോറും വർദ്ധിച്ച് വരികയാണ് റോഡിലൂടെ രാത്രിയിൽ സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് . രാത്രി ആശുപത്രിയിൽ  വന്നാൽ ഒരു വാഹനം പോലും ഓട്ടം വിളിച്ചാൽ വരുന്നില്ല എന്നും പ്ലാക്കോട് മുതൽ ഫെൻസിംഗ് ഉണ്ടെങ്കിലും അത് മിക്കപ്പോഴും മരങ്ങൾ വീണ് തകരാറിലിരിക്കും ഈ വേലിയുടെ അവസാനിക്കുന്ന ബണിൻ്റെ ഭാഗത്താണ്  ആനകൾ ഇറങ്ങി പറമ്പുകളിലേക്ക് വരുന്നത്. പലപ്പോഴും ബൈക്ക് യാത്രക്കാർ ആനയുടെ മുൻപിൽ പെട്ട് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത് . അപകടം ഉണ്ടാവാതിരിക്കുന്നതിന് ഈ ഭാഗത്ത് മിനി മാസ്റ്റ് ലൈറ്റ്  അനുവദിച്ച് തരണം എന്ന് ആവശ്യപ്പെട്ട് ഒല്ലൂർ MLA യും റവന്യൂ മന്ത്രിയുമായ കെ രാജന് നാട്ടുകാർ ചേർന്ന് നിവേദനം നൽകിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!