January 28, 2026

പോലീസ് കൂടുതൽ ജനപക്ഷമാകണം,മയക്കുമരുന്ന് വ്യാപനം നേരിടാൻ എല്ലാവരും ഒരുമിക്കണം; റവന്യൂ മന്ത്രി കെ രാജൻ

Share this News

പൊലീസ് കൂടുതൽ ജനപക്ഷമാകേണ്ട സമയമാണിതെന്നും മയക്കുമരുന്ന് വ്യാപനം ശക്തമായി നേരിടാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഒല്ലൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണോദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന സന്ദേശം മന്ത്രി ചടങ്ങിൽ വായിച്ച് കേൾപ്പിച്ചു. നിർമ്മാണോദ്ഘാടന ഫലകം  മന്ത്രി അനാച്ഛാദനം ചെയ്തു. ഒല്ലൂർ പൊതുവായിട്ടുള്ളൊരു മാറ്റത്തിന് വിധേയമാകുകയാണെന്നും ഒല്ലൂർ സെന്റർ വികസനത്തിന്റെ നടപടികൾ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.

മേയർ എം. കെ വർഗ്ഗീസ് മുഖ്യാതിഥി ആയി. കോർപ്പറേഷൻ  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജെറിഷ്, ഡി പി സി അംഗം സി പി  പോളി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, റവ. ഫാ. വർഗ്ഗീസ് കുത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ സ്വാഗതവും ഒല്ലൂർ എ സി പി സുധീരൻ എസ്. പി നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!