
എടപ്പലം വാർഡിനെ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എടപ്പലം 11ാം വാർഡിനെ പഞ്ചായത്തിലെ ആദ്യ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വാർഡിൽ നടപ്പാക്കിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ഈ പ്രഖ്യാപനം നടത്തിയത്. എടപ്പലം അങ്കണവാടിയിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റും എടപ്പലം വാർഡ് മെമ്പറുമായ പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിലും മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി, അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ശുചിത്വ പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരായ ലിമി, സിന്ധു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രജിത, അഭിലാഷ്, ആശ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും ശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി പി.ആർ സുമേഷ് സ്വാഗതം പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
