March 14, 2026

പറവട്ടാനി പകൽവീടിന്റെ നേതൃത്വത്തിൽ ഒരുക്കിയ  തണ്ണീർപന്തലിൻ്റെ ഉദ്ഘാടനം മേയർ എം കെ വർഗീസ്  നിർവഹിച്ചു.

Share this News
പറവട്ടാനി പകൽവീടിന്റെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി

തൃശൂർ കോർപ്പറേഷൻ കാളത്തോട് ഡിവിഷനിലെ പറവട്ടാനിയിലുള്ള പകൽവീടിന്റെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി. പൊതുജനങ്ങൾക്ക് രാവിലെ 11 മുതൽ ഉച്ചക്ക് 1 മണി വരെ സംഭാരം വിതരണം ചെയ്യുന്നുണ്ട്. തണ്ണീർപ്പന്തലിന്‍റെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്  നിർവഹിച്ചു.കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസിൽ വിശിഷ്ട അതിഥിയായിരുന്നു. പകൽ വീട് വൈസ് പ്രസിഡൻറ് ഡേവിസ് തേർമഠം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പകൽവീട് പ്രസിഡന്റ് പി. കെ വിത്സൻ സ്വാഗതവും ട്രഷറർ ബീന അഗസ്‌റ്റ്യൻ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!