January 26, 2026

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; ഗുരു ധർമ്മ പ്രചാരണ സഭ 17 ന് ധർണ നടത്തുന്നു

Share this News
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; ഗുരു ധർമ്മ പ്രചാരണ സഭ 17 ന് ധർണ നടത്തുന്നു



ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം പോഷക സംഘടനയായ ഗുരു ധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തും. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്റെ മുൻവശത്ത് 17 ന് വൈകിട്ട് മൂന്നിനാണ് ധർണ. ഹിന്ദുത്വത്തെ അവഹേളിച്ച ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരെ പുറത്താക്കണമെന്നും ജാതി വിവേചനത്തിന്റെ പേരിൽ അപമാനിച്ച് തരംതാഴ്ത്തപ്പെട്ട ബാലുവിനെ കഴക ജോലിയിൽ വീണ്ടും നിയമനം നടത്തി കേരളത്തിൻ്റെ അഭിമാനം കാക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിക്കുന്നത്. എല്ലാ ഭക്തരും ധർണയിൽ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.യു.വേണുഗോപാലൻ അഭ്യർത്ഥിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!