
അഖിലേന്ത്യ കിസ്സാൻ സഭ ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി
അഖിലേന്ത്യ കിസ്സാൻ സഭ ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യ മൃഗങ്ങളിൽ നിന്ന് കർഷകരെയും കൃഷിയെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ സായാഹ്ന ധർണ നടത്തി. കിസാൻ സഭ ജില്ലാ സെക്രട്ടറി രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. ഡോ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ .എസ് .സന്തോഷ് സ്വാഗതം പറഞ്ഞ ധർണ്ണയിൽ രാജേഷ് പൂത്തോപറമ്പിൽ നന്ദി രേഖപ്പെടുത്തി. CPI മണ്ഡലം സെക്രട്ടറി P D റെജി ,M K ഗോപാലകൃഷ്ണൻ ,K A അബൂബക്കർ , സനൽ വാണിയമ്പാറ ,ജിനേഷ് പീച്ചി, ഗോവിന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
